CarInfo – RTO Vehicle Info App: നാട്ടിലെ വാഹനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഇനി ഒറ്റ ക്ലിക്കിൽ ഓടിയെത്തും… ഇത് പ്രവാസികൾക്ക് ഒഴിച്ചുകൂടാനാവാത്ത ആപ്പ്

CarInfo – RTO Vehicle Info Appഒ: രു അപകടം നടന്നാലോ, വാഹനം നഷ്ടപ്പെട്ടാലോ, അല്ലെങ്കിൽ ഉപയോ​ഗിച്ച ഒരു വാഹനം വാങ്ങുകയോ ചെയ്യുമ്പോൾ ആ വാഹനത്തെ സംബന്ധിച്ച വിവരങ്ങൾ കണ്ടെത്തുക എന്നത് കുറച്ച് പ്രയാസമുള്ള കാര്യമായിരുന്നു. ഇനി ആ ടെൻഷൻ വേണ്ട. ഏതൊരു വാഹനത്തിന്റെയും മുഴുവൻ വിവരങ്ങളും നിങ്ങളുടെ വിരൽതുമ്പിൽ ലഭിക്കും. അങ്ങനെ ഒരു കിടിലൻ ആപ്പാണ് കാർഇൻഫോ.

ഒരു വാ​ഹനവുമായി ബന്ധപ്പെട്ട വിവരങ്ങളും RTO വാഹന വിവരങ്ങളും ലഭിക്കുന്ന ഓൾ-ഇൻ-വൺ ആപ്പാണിത്. ഒരു വാഹനത്തിന്റെ നമ്പർ നൽകിയൽ ആ വാഹനം ആരുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്, വണ്ടിയുടെ മോഡൽ ഏതാണ്, വണ്ടിയുടെ മറ്റ് RTO വാഹന വിവരങ്ങളെല്ലാം ഈ ആപ്പിലൂടെ അറിയാൻ സാധിക്കും. ഉടമയുടെയും ആർടിഒയുടെയും ചലാൻ വിശദാംശങ്ങൾ,കാർ ഇൻഷുറൻസ് കാലാവധിയും പുതുക്കലും, ഫാസ്ടാഗ് വിവരങ്ങൾ, വാഹൻ രജിസ്ട്രേഷൻ വിശദാംശങ്ങൾ, വണ്ടിയുടെ പുനർവിൽപ്പന മൂല്യം,തീർപ്പുകൽപ്പിക്കാത്ത ട്രാഫിക് ഇ ചലാനുകൾ, ആർസി, വാഹന തരം, നിർമ്മാണം, മോഡൽ, ഇൻഷുറൻസ്, ഫിറ്റ്നസ്, മലിനീകരണം, ബ്ലാക്ക് ലിസ്റ്റ് നില, ഫിനാൻസിയർ (ഹൈപ്പോത്തിക്കേഷൻ) വിശദാംശങ്ങൾ നമുക്ക് ഈ ആപ്പിൽ ലഭിക്കും.

കൂടാതെ നിങ്ങളുടെ നിലവിലെ വാഹനത്തിന്റെ ഇൻഷുറൻസോ മലിനീകരണ സർട്ടിഫിക്കറ്റോ കാലഹരണപ്പെട്ടിട്ടുണ്ടെങ്കിൽ അത് ഈ ആപ്പിൽ സെറ്റ് ചെയ്ത് വച്ചാൽ ഇത് പുതുക്കുന്നതിനായി ആപ്പ് നിങ്ങളെ ഓർമ്മിപ്പിക്കും. കൂടാതെ നിങ്ങളുടെ നഗരത്തിലെ പുതിയ കാറുകളുടെയും ബൈക്കുകളുടെയും ഓൺ-റോഡ് വില കൃത്യമായി ഈ ആപ്പിൽ ലഭിക്കും. നിങ്ങളുടെ വാഹന രേഖകൾ ആപ്പിൽ അപ്‌ലോഡ് ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യാൻ സാധിക്കും.ഇൻഷുറൻസ്, ആർസി, മലിനീകരണം, സേവനം, ട്രാഫിക് ചലാൻ, രസീതുകൾ എന്നിവയുൾപ്പെടെയുള്ള നിങ്ങളുടെ സ്വകാര്യ രേഖകളുടെ സംരക്ഷിത ഡിജിറ്റൽ ആർക്കൈവായി ഈ ആപ്പിൽ സേവ് ചെയ്ത് വെക്കാനും സാധിക്കും.

TO DOWNLOAD APP CLICK HERE; https://play.google.com/store/apps/details?id=com.cuvora.carinfo

കാർ‍ ഇൻഫോ ആപ്പ് എങ്ങനെ ഉപയോ​ഗിക്കാം, വീഡിയോ കാണാം;

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2023 Seek Offerings - WordPress Theme by WPEnjoy
%d bloggers like this: